Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
ഖത്തറിന്റെ ടൂറിസം മേഖലയിൽ ഉണർവ് പകരാൻ വിവിധ പരിപാടികൾ,പ്രതീക്ഷിക്കുന്നത് 90.08 ബില്യൺ റിയാൽ 

May 13, 2024

news_malayalam_event_updates_in_qatar

May 13, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിൽ ഉണർവ് പകരാൻ ലക്ഷ്യമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തങ്ങളായ നിരവധി ഈവന്റുകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് 90.8 ബില്യണ്‍ റിയാല്‍ ലക്ഷ്യമാക്കിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 2023-ല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 31 ശതമാനം വര്‍ധിച്ച് 81.2 ബില്യണ്‍ റിയാലിലെത്തിയിട്ടുണ്ട്. ഖത്തറിന്റെ മൊത്തം സാമ്പത്തിക ഉത്പാദനത്തിന്റെ 10.3 ശതമാനമാണ് ഇത്. കഴിഞ്ഞ വര്‍ഷം 20,300-ലധികം പുതിയ തൊഴിലവസരങ്ങളാണ് ഇതിലൂടെ  സൃഷ്ടിച്ചത്.അതേസമയം, 34,500 തൊഴിലവസരങ്ങളാണ് ഈ വർഷം ലക്ഷ്യമാക്കുന്നത്.

ബിൽഡ് യുവർ ഹൗസ് എക്സിബിഷൻ:
ഗൃഹനിർമാണത്തിലെ സാങ്കേതിക പുരോഗതിയും വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്ന 'ബിൽഡ് യുവർ ഹൗസ്' എക്സിബിഷൻ (ബി.വൈ.എച്ച്) ഖത്തർ നാഷണൽ കൺവെൻഷൻ സെൻ്ററിൽ (ക്യുഎൻസിസി) ഇന്ന് (തിങ്കൾ) ആരംഭിച്ചു. 

ഖത്തർ ഇക്കണോമിക് ഫോറം:

മെയ് 14 മുതൽ 16 വരെ മീഡിയ സിറ്റിയിൽ ‘ഖത്തർ ഇക്കണോമിക് ഫോറം, പവേർഡ് ബൈ ബ്ലൂംബെർഗ്’ പരിപാടി സംഘടിപ്പിക്കും. 'എ വേൾഡ് റീമേഡ്: നാവിഗേറ്റിംഗ് ദി ഇയർ ഓഫ് അണ്സർട്ടണിറ്റി' എന്ന പ്രമേയത്തിൽ, ഇന്നത്തെ സാമ്പത്തിക മേഖല നേരിടുന്ന നിർണായക പ്രശ്‌നങ്ങൾ പരിശോധിക്കാൻ ആയിരത്തിലധികം ആഗോള നേതാക്കളുടെ അത്യപൂർവമായ സമ്മേളനമാണ് ഫോറം ലക്ഷ്യമിടുന്നത്. 

പ്രൊജക്റ്റ് ഖത്തർ: 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, അന്താരാഷ്ട്ര, പ്രാദേശിക കമ്പനികൾക്ക് അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമാണിത്. മെയ് 27 മുതൽ 30 വരെ ഡി.ഇ.സി.സിയിലാണ് (ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ) പരിപാടി. ലോകമെമ്പാടുമുള്ള വിതരണക്കാരുമായി ഖത്തറിനെയും ജിസിസിയുടെ മുൻനിര ബയറുമാരെയും ബന്ധിപ്പിക്കുന്ന, മേഖലയിലെ ഏറ്റവും പ്രശസ്തവും ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്നതുമായ നിർമ്മാണ പ്രദർശനങ്ങളിലൊന്നാണിത്. വിപണിയിൽ ലഭ്യമായ ഏറ്റവും കാലികമായ സാങ്കേതികവിദ്യയും അത്യാധുനിക ഉപകരണങ്ങളും തേടുന്നവരെയും വ്യവസായ പ്രമുഖരെയുമാണ് ഇവൻ്റ് ലക്ഷ്യമാക്കുന്നത്.

സ്മാർട്ട് മാനുഫാക്ചറിംഗ് എക്‌സിബിഷൻ: 
മെയ് 27 മുതൽ 30 വരെയാണ് പരിപാടി. സ്മാർട്ട് നിർമ്മാണ മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങളുടെയും നൂതനത്വങ്ങളുടെയും പ്രദർശനമാണിത്. ഓട്ടോമേഷൻ, ഡിജിറ്റലൈസേഷൻ, ഇൻ്റലിജൻ്റ് സംവിധാനങ്ങൾ, വിജ്ഞാന കൈമാറ്റം, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, ബിസിനസ് സഹകരണങ്ങൾ എന്നിവയിലാണ് പ്രദർശനം ഊന്നൽ നൽകുന്നത്. നൂതന വഴികൾ, അത്യാധുനിക സാങ്കേതിക വിദ്യകൾ, വർധിച്ച കാര്യക്ഷമത, ഉൽപ്പാദനക്ഷമത, സുസ്ഥിരത എന്നിവയിലൂടെ ഖത്തറിൻ്റെ ഉൽപ്പാദന മേഖലയെ മുന്നോട്ട് നയിക്കുകയാണ് എക്സിബിഷൻ ലക്ഷ്യമിടുന്നത്.

ConteQ എക്സ്പോ 2024:
വാണിജ്യ, വ്യവസായ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റിയായ  'അഷ്ഗാൽ' എന്നിവയുടെ നേതൃത്വത്തിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 18 വരെ ക്യു.യെൻ.സി.സിയിലാണ് (ഖത്തർ നാഷണൽ കൺവെൻഷൻ സെന്റർ) പരിപാടി. 

അതേസമയം, ഈയിടെ നടന്ന ഓട്ടോണമസ് ഇ-മൊബിലിറ്റി (AEMOB) ഫോറം ലോകമെമ്പാടുമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ള 40-ലധികം സ്പീക്കർമാരെ ആകർഷിച്ചിരുന്നു. അതിൽ നയരൂപകർത്താക്കൾ, സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, വ്യവസായ വിദഗ്ധർ, എഞ്ചിനീയർമാർ, കൺസൾട്ടൻ്റുമാർ, പ്രമുഖ നേതാക്കൾ എന്നിവരും പങ്കെടുത്തിരുന്നു. ഇലക്ട്രിക് ട്രാൻസ്പോർട്ടേഷൻ, സെൽഫ്-ഡ്രൈവിംഗ് മൊബിലിറ്റി എന്നീ മേഖലകളിലെ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ആശയങ്ങളും അനുഭവങ്ങളും ഫോറത്തിൽ പങ്കുവെച്ചു. 

കൂടാതെ, ഏപ്രിൽ 30 മുതൽ മെയ് 2 വരെ നടന്ന ഖത്തർ സിഎസ്ആർ ഉച്ചകോടിയിൽ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മേഖലകളുമായി യോജിച്ച് ഖത്തറിലെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ചും ചർച്ച ചെയ്തു. ബിസിനസ്, സാമ്പത്തിക മേഖലകളിലെ വിദഗ്ധർ, പ്രൊഫഷണലുകൾ, ഓഹരി ഉടമകൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News