February 11, 2024
February 11, 2024
ദോഹ: ഖത്തറില്‍ താമസിക്കുന്ന വളപട്ടണം സ്വദേശികളുടെ കൂട്ടായ്മയായ ഖത്തര്‍ വളപട്ടണം കൂട്ടായ്മ ഫാമിലി ബാച്ചിലര്‍ സംഗമം സംഘടിപ്പിച്ചു. ഉംസലാലിലെ അല്‍ ഷല്ലാല്‍ റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ 350 ഓളം പേര്‍ പങ്കെടുത്തു.
വിവിധ കലാ-കായിക-വിനോദ പരിപാടികള്‍, കുട്ടികളുടെ ഒപ്പന, ഡാന്‍സ്, മുതിര്‍ന്നവര്‍ക്കായി വിവിധ തരം ഗെയിമുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഗായകന്‍ ജംഷി പുതിയതെരു നയിച്ച ഇശല്‍ സദസ്സും അരങ്ങേറി. വിവിധ തരം മിഠായികളും ഉപ്പിലിട്ടതും ഉള്‍പ്പെടുത്തിയുള്ള തട്ടുകട, ഹലുവ സ്റ്റാള്‍ എന്നിവയും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പൊതു പ്രവര്‍ത്തകന്‍ കെ.സി.സലീം, പത്ര പ്രവര്‍ത്തകര്‍ എം. മുനീര്‍(സുദിനം ), പാപ്പിനിശ്ശേരി എച്ച്.ഐ.എസ്.ഖത്തര്‍ യൂണിറ്റ് പ്രസിഡന്റ് ഹാരിസ് കുരിക്കളകത്ത്, തമീം ഹംസ കമാല്‍, നവാസ് കുനിയില്‍, ഹമീദ് എടക്കാവില്‍ , ടി. അന്‍വര്‍ എന്നിവരെ ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. കലാ കായിക മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. മുന്‍ പ്രവാസി കമ്മീഷന്‍ അംഗം കണ്ണൂര്‍.പി.സുബൈര്‍(ബഹ്റൈന്‍) മുഖ്യാതിഥിയായിരുന്നു.
വി. കെ. ഷഹബാസ് തങ്ങള്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.പി.ബി.റിഷാല്‍, വി.എന്‍.നൗഷാദ് ,യു.എം.പി.നാസര്‍, പി. അന്‍വര്‍(ബഹ്റൈന്‍ ), ടി.പി.നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. ടി.പി.ഹാരിസ്, ജറീഷ് എളയടത്ത്, ഷമീര്‍ ഖുറൈശി, കെ. വി. ജാഫര്‍, കെ. എസ്. സിറോഷ്, ടി. ബി. ഗഫൂര്‍, വി. കെ. സിദ്ദിഖ്, ഷമീര്‍. ബി. പി , കെ. എല്‍. പി. ബെന്‍സീര്‍ ,കെ.പി.ബി നൗഷാദ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F