August 28, 2024
August 28, 2024
മസ്കത്ത്: ഒമാനിൽ O-പോസിറ്റീവ് രക്തദാതാക്കളെ അടിയന്തിരമായി ആവശ്യമുണ്ട്. ഒ-പോസിറ്റീവ് രക്തഗ്രൂപ്പുള്ളവർ ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിലെത്തി രക്തം ദാനം ചെയ്യണമെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവീസസ് (ഡിബിബിഎസ്) അഭ്യർത്ഥിച്ചു.
"O + രക്തഗ്രൂപ്പിന് ഇന്ന് വളരെ അടിയന്തിര ആവശ്യമുണ്ട്. ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തം ദാനം ചെയ്യാൻ വേഗം വരൂ, ഇന്ന് നിങ്ങളുടെ രക്തദാനം ആവശ്യമുള്ള രോഗികളുണ്ട്," ഡിബിബിഎസ് പ്രസ്താവനയിൽ പറഞ്ഞു.
ശനി മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ രാത്രി 8 മാണി വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും സെൻട്രൽ ബ്ലഡ് ബാങ്ക് തുറന്നിരിക്കുമെന്നും അധികൃതർ അറിയിച്ചു. അന്വേഷണങ്ങൾക്കും സംഭാവനക്കും, അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാനും 94555648 എന്ന വാട്ട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F