കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ഏകീകൃത ടൂറിസ്റ്റ് വിസയായ 'ജിസിസി ഗ്രാന്‍ഡ് ടൂര്‍സ്' വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. 2024 ഡിസംബര്‍ അവസാനത്തോടെ ഏകീകൃത ടൂറിസ്റ്റ് വിസ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലേക്ക് ഒരു ടൂറിസ്റ്റ് വിസയിൽ സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നതാണ് ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസയുടെ പ്രത്യേകത. നിലവിൽ ഓരോ രാജ്യങ്ങളും സന്ദർശിക്കുന്നതിന് പ്രത്യേക വീസ എടുക്കേണ്ടതുണ്ട്. പുതിയ വീസ പ്രാബല്യത്തിൽ വരുന്നതോടെ ജിസിസി യാത്ര എളുപ്പമാകുന്നതിന് പുറമെ ബിസിനസ് ശൃംഖലകൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാകും. ഇതോടെ, തൊഴിലവസരങ്ങൾ കൂടുമെന്നാണ് പ്രതീക്ഷ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F