Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
പുതിയ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിച്ച് തുടങ്ങി

June 24, 2024

June 24, 2024

ന്യൂസ്‌റൂം ബ്യുറോ

മക്ക: ഹജ്ജ് സീസൺ അവസാനിച്ചതോടെ പുതിയ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തീർത്ഥാടകരെ സ്വീകരിക്കാനും നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കാനും രാജ്യം പൂർണ്ണ സജ്ജമാണെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു. 

സൗദിയിലുളളവർ ശനിയാഴ്ച മുതൽ തന്നെ ഉംറക്കായി മക്കയിൽ എത്തി തുടങ്ങിയിട്ടുണ്ട്. നുസുക് ആപ്പ് വഴി ലഭ്യമായ സമയങ്ങളിലെ പെർമിറ്റെടുത്ത് എല്ലാവർക്കും ഉംറക്കായി മക്കയിലേക്ക് വരാം. കൂടാതെ മദീനയിലെ റൗളാ ശരീഫ് സന്ദർശനത്തിനും പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്.

എന്നാൽ മക്കയിലും മദീനയിലും ഹജ്ജ് തീർത്ഥാടകർ ഇപ്പോഴും ഉളളതിനാൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിമിതമായ തോതിൽ മാത്രമേ ഇപ്പോൾ പെർമിറ്റുകൾ അനുവദിക്കുന്നുള്ളൂ. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ പ്രവേശന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ രാജ്യത്തേക്ക് പ്രവേശിക്കുന്ന കരാതിർത്തികളിലും, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളടക്കം സജ്ജമാക്കിയിട്ടുണ്ട്.


Latest Related News