Breaking News
ഖത്തറിലെ പ്രമുഖ യൂണിഫോം നിർമ്മാണ, വ്യാപാര കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്; മലയാളികൾക്ക് അപേക്ഷിക്കാം | ഒമാനിലെ ഹൈ​മ-​തും​റൈ​ത്ത് റോ​ഡി​ൽ കു​ഴി; പൊതുജനങ്ങൾക്ക്​ ജാ​ഗ്ര​ത നി​ർ​ദേ​ശവുമായി ഒമാൻ പോലീസ് | ഒമാനിൽ സെപ്റ്റംബർ മുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തും | ഖത്തർ എയർവേയ്സ് 20 ബോയിങ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി | മൃഗങ്ങൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നു; ഖത്തറിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ നിർദേശവുമായി പരിസ്ഥിതി മന്ത്രാലയം | കൊയിലാണ്ടി സ്വദേശി കുവൈത്തിൽ നിര്യാതനായി | ഫലസ്തീനിൽ ചൈനയുടെ ഇടപെടൽ,ഗസയിൽ ദേശീയ സർക്കാരുണ്ടാക്കാൻ ധാരണ | കുവൈത്തിലെ ദോഹ ലിങ്ക് റോഡിൽ ടാങ്കർ മറിഞ്ഞു,ഡ്രൈവർക്ക് പരിക്ക് | ഐ.സി. ബി.എഫ് ഖത്തറിൽ തൊഴിലാളികൾക്കായി കാരംസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു | ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പാട്ടുത്സവം സംഘടിപ്പിച്ചു |
യുഎഇയില്‍ 1000 ഫലസ്തീന്‍ കുട്ടികള്‍ക്ക് ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

November 02, 2023

news_malayalam_aid_for_palestine

November 02, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ ആയിരം ഫലസ്തീന്‍ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം യുഎഇയില്‍ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തെ ആശുപത്രികളില്‍ ചികിത്സ ഉറപ്പാക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കി. 

ഗസയില്‍ പരിക്കേറ്റവരും വിദേശികള്‍ക്കുമായി റഫ അതിര്‍ത്തി തുറന്നതിന് പിന്നാലെയാണ് യുഎഇയുടെ തീരുമാനം. റെഡ് ക്രോസ് പ്രസിഡന്റ് മിര്‍ജാന സ്‌പോള്‍ജാറിക്കുമായി യുഎഇ പ്രസിഡന്റ് നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. യുഎഇയുടെ തീരുമാനം ഫലസ്തീന്‍ കുട്ടികള്‍ക്ക് ആശ്വാസമാകുമെന്ന് റെഡ്‌ക്രോസ് അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News