അബുദാബി കിരീടാവകാശി അടുത്ത മാസം ഇന്ത്യ സന്ദർശിക്കുന്നു
August 29, 2024
August 29, 2024
ന്യൂസ്‌റൂം ബ്യുറോ
അബുദാബി: അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സെപ്തംബർ 8 ന് ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തിന്റെ ഉന്നത നേതൃത്വത്തെയും കാണും.
സന്ദർശന വേളയിൽ കരാറുകളൊന്നും ഒപ്പിടാൻ സാധ്യതയില്ലെങ്കിലും, വ്യാപാരം മുതൽ സുരക്ഷ വരെയുള്ള മേഖലകളിൽ കൂടുതൽ അടുത്തതും ശക്തവുമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുപക്ഷവും വീണ്ടും ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, സന്ദർശനം സംബന്ധിച്ച് ഇരുരാജ്യങ്ങളും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.