Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
ഇസ്രയേല്‍ ആക്രമണം: ഗസയിൽ രണ്ട് ഫലസ്തീൻ മാധ്യമപ്രവര്‍ത്തകർ കൂടി കൊല്ലപ്പെട്ടു 

January 30, 2024

news_malayalam_israel_hamas_attack_updates

January 30, 2024

ന്യൂസ്‌റൂം ഡെസ്ക്

ഗസ: ഗസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകർ കൂടി കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകരായ ഇസ്സാം അൽ ലുലു, മുഹമ്മദ് അബ്ദുൽ ഫത്താഹ് അറ്റല്ല എന്നിവരും അവരുടെ കുടുബാംഗങ്ങളുമാണ് ഇന്നലെ (തിങ്കൾ) ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഫലസ്തീൻ മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍- ഗസ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 122 ആയി.

ഗസയിലെ അൽ സവൈദ പട്ടണത്തിൽ ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കും ഒപ്പമാണ് മാധ്യമപ്രവർത്തകനും ഫലസ്തീൻ ടിവിയുടെ അവതാരകനുമായിരുന്ന അൽ ലുലു  കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ ന്യൂസ് റിപ്പോർട്ട് ചെയ്തു. കൂടാതെ, അൽ സവൈദ പട്ടണത്തിലെ ആക്രമണത്തിൽ 14 ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അൽ റസാല മീഡിയ ഫൗണ്ടേഷനിൽ മാധ്യമപ്രവർത്തകനായാണ് അബ്ദുൽ ഫത്താഹ് അറ്റല്ല പ്രവർത്തിച്ചിരുന്നത്. ഗസയിലെ ഷാതി അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം കൊല്ലപ്പെട്ടത്.

അതേസമയം, ഗസയുടെ തെക്കൻ നഗരമായ ഖാൻ യൂനിസിലെ അൽ അമാൽ ആശുപത്രി പരിസരത്ത് ഉൾപ്പെടെ ഇസ്രായേൽ ഷെല്ലാക്രമണവും കനത്ത വെടിവെപ്പും തുടരുന്നതായി ഫലസ്തീൻ റെഡ് ക്രസൻ്റ് സൊസൈറ്റി ഇന്നലെ റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News