Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം

April 25, 2024

news_malayalam_death_news_in_oman

April 25, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കുമുണ്ട്. ഇന്ന് (വ്യാഴാഴ്ച) ഉച്ചക്ക് മൂന്ന് മണിയോടെ മസ്‌കത്ത് ഇബ്രി ഹൈവേയിലാണ് സംഭവം. നിസ്‌വ ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്‌സുമാരാണ് അപകടത്തിൽ പെട്ടത്.

കൊല്ലം സ്വദേശിനി മാജിദ രതീഷും, തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ഷർജയുമാണ് മരിച്ചത്. മാജിദയുടെ ഭർത്താവും മക്കളും അടുത്ത ദിവസം ഒമാനിലേക്ക് വരാനിരിക്കുകയായിരുന്നു. മരിച്ച മൂന്നമത്തെയാൾ അമാനി ഈജിപ്ത് സ്വദേശിയാണ്. പരിക്കേറ്റ രണ്ട് നഴ്‌സുമാർ മലയാളികളാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 

റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് കടക്കാൻ കാത്തു നിൽക്കുകയായിരുന്ന ഇവരുടെ മേൽ പരസ്പരം കൂട്ടിയിടിച്ച രണ്ട് വാഹനങ്ങൾ ഇടിച്ച് കയറുകയായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News