February 25, 2024
February 25, 2024
മസ്‌കത്ത് : ഒമാനില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് പേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗോര്‍ഡ് പോലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്ന് 120 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും, 170 സൈക്കോട്രോപിക് ഗുളികകളും കണ്ടെടുത്തു. പ്രതികള്‍ എത്തിയ ബോട്ടും പോലീസ് പിടിച്ചെടുത്തു.
പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. അതേസമയം അറസ്റ്റിലായവരുടെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F