September 03, 2024
September 03, 2024
മസ്കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. തീപിടിത്ത കാരണം വ്യക്തമല്ല. താമസ കെട്ടിടത്തിനുള്ളില്‍ നിന്നും തീ ഉയരുകയായിരുന്നു. ഫര്‍ണിച്ചറുകളും മറ്റു ഗൃഹോപകരണങ്ങളും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ കത്തിനശിച്ചു. മരിച്ചവരെ കുറിച്ചോ പരുക്കേറ്റയാളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F