November 12, 2023
November 12, 2023
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നു വീണു. മുപ്പത്താറോളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ അവശിഷ്ടങ്ങള്‍ വീണ്ടും ഇടിഞ്ഞുവീഴുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുന്നതായാണ് വിവരം. അതേസമയം അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഓക്‌സിജന്‍ എത്തിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് (നവംബര്‍ 12) പുലര്‍ച്ചെ നാല് മണിയോടെ തുരങ്കത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. യമുനോത്രി ധാമില്‍ നിന്ന് ഉത്തരകാശിയിലേക്കുള്ള യാത്ര ദൂരം 26 കിലോമീറ്ററായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ഛാര്‍ ധാം പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ടണലാണ് തകര്‍ന്നത്. നാലര കിലോമീറ്റര്‍ നീളമുള്ള ടണലിന്റെ 150 മീറ്റര്‍ ഭാഗത്താണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F