Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയ പ്രവാസി മലയാളി അബുദാബിയിൽ നിര്യാതനായി

July 06, 2024

July 06, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം കണിയാപുരം വാടയില്‍മുക്കില്‍ കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകന്‍ അഷ്റഫ് അലിയാണ് ഇന്നലെ (വെള്ളിയാഴ്ച) വൈകീട്ട് മരിച്ചത്. ലീവ് കഴിഞ്ഞ് ഭാര്യയുമൊത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് അബൂദബിയില്‍ എത്തിയത്. 

ഉച്ചക്ക്​ ജുമുഅ നമസ്‌കാരം കഴിഞ്ഞു വന്നയുടന്‍ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണിയാപുരം വാടയില്‍മുക്ക് ജുമാ മസ്ജിദിന് എതിര്‍വശമാണ്(ലബ്ബാസ്) താമസം. അബൂദാബി സെന്‍ട്രല്‍ സിറ്റി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Latest Related News