June 26, 2024
June 26, 2024
ദമാം: നാട്ടിൽ പോയി മടങ്ങിയെത്തിയ പ്രവാസി മലയാളി സാമൂഹിക പ്രവർത്തകൻ ദമാമിലെ അൽ കോബാറിൽ അന്തരിച്ചു. തിരുവനന്തപുരം കാര്യവട്ടം സ്വദേശി തുണ്ടത്തിൽ വീട് സാജിം അബൂബക്കർ കുഞ്ഞു (51) ആണ് അൽമന ആശുപത്രിയിൽ മരിച്ചത്. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില വഷളാവുകയായിരുന്നു.
കഴിഞ്ഞ 25 വർഷത്തിലധികമായി കോബാറിൽ കുടുംബസമേതം താമസിക്കുന്ന സാജിം ദമാമിലെ സറാക്കോ കമ്പനിയിൽ ആർക്കിടെക്ട് ആയി ജോലി ചെയ്തു വരികയായിരുന്നു. നവോദയ കോബാർ ഏരിയ എക്സിക്യൂട്ടീവ് അംഗം, തലാൽ യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യ: ഷക്കീല, മകൾ: സൈന (ദമാം ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി).
തിരുവനന്തപുരം വെമ്പായം അബൂബക്കർ, ഉമ്മകൊൽസു ദമ്പതികളുടെ മകനാണ്. സഹോദരി സീന. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.