ഒമാനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു
August 20, 2024
August 20, 2024
ന്യൂസ്റൂം ബ്യുറോ
മസ്കത്ത്: ഒമാനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ആര്യഭവൻ വീട്ടിൽ മധു ജനാർദനക്കുറുപ്പ് (54) ആണ് മരിച്ചത്. സുവൈഖ് ഖദ്റയിൽ കൺസ്ട്രക്ഷൻ ഫോർമാനായി ജോലി ചെയ്ത് വരികയായിരുന്നു.
രണ്ടു ദിവസം മുമ്പേ രാത്രിയിൽ പുറത്തിറങ്ങിയ മധുവിനെ കാണാതായതിനെത്തുടർന്ന് പരിചയമുള്ളവർ പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിയാനെന്ന സ്ഥലത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ, അപകടത്തിൽപെട്ട് മരിച്ച വിവരം അറിയുന്നത്. 32 വർഷത്തോളമായി മധു ഒമാനിലുണ്ട്. 21ാം വയസ്സിലാണ് ആദ്യമായി ഒമാനിലെത്തുന്നത്. ഭാര്യ: രഞ്ജു കൃഷ്ണ. മക്കൾ: ആര്യ, ആതിര. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.