Breaking News
വീണ്ടും സബൂഖും കുടുംബവും,2024 ഏഷ്യൻ കപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി | വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം കടുപ്പിച്ചു,ഗസയിൽ കൊല്ലപ്പെട്ടത് 178 പേർ | ഇസ്രായേലിനെ പിന്തുണച്ച് ഉപവാസം,നടൻ കൃഷ്ണകുമാറിനെതിരെ കേസെടുത്തു | തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി,മകൾ അനുപമ 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബർ | വർണ ബലൂണുകളാൽ മാനം നിറയും,ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ 7ന് തുടങ്ങും | ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു,അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന് | വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ ഖേദം പ്രകടിപ്പിച്ചു | കേരളത്തിലെ നഴ്‌സ്മാർക്ക് കാനഡയിലേക്ക് പറക്കാം,കൊച്ചിയിലെ റിക്രൂട്മെന്റ് വിവരങ്ങൾ | പിന്നോട്ടില്ലെന്ന് നെതന്യാഹു,ഗസയിൽ വ്യോമാക്രമണം തുടങ്ങി | കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ദുബായിൽ എത്തി,ഫലസ്തീൻ-ഇസ്രായേൽ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു |
കേരള ലളിതകലാ അക്കാദമി മുൻ ചെയർമാൻ പ്രൊഫ. സി.എൽ പൊറിഞ്ചുക്കുട്ടി ദുബായിൽ അന്തരിച്ചു

November 19, 2023

Qatar_Malayalam_News

November 19, 2023

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: കേരള ലളിതകലാ അക്കാദമി മുൻ ചെയർമാൻ പ്രഫ. സി.എൽ.പൊറിഞ്ചുക്കുട്ടി (91) ദുബായിൽ അന്തരിച്ചു. തൃശൂർ കേച്ചേരി ചിറനെല്ലൂർ സ്വദേശിയാണ്. കേന്ദ്ര ലളിതകലാ അക്കാദമി സെക്രട്ടറി, വൈസ് ചെയർമാനുമായി പ്രവർത്തിച്ചിരുന്നു. തൃശൂർ ഫൈനാർട്‌സ് കോളജിന്റെ ആദ്യ പ്രിൻസിപ്പലും ശിൽപികളിലൊരാളുമായിരുന്നു. 2011ൽ രാജാരവിവർമ്മ പുരസ്‌കാരം സ്വന്തമാക്കി.

വാർധക്യസഹജമായ അസുഖം കാരണം ഏറെ നാളായി കിടപ്പിലായിരുന്നു. ഇന്നലെ (ശനിയാഴ്ച്ച) രാത്രി ദുബായിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. അഞ്ച് വർഷമായി ദുബായിലുള്ള മകന്റെയും കുടുംബത്തിന്റെയും കൂടെയായിരുന്നു താമസം. ഭാര്യ: എലിസബത്ത് (ദുബായ്). മക്കൾ: ബൈജു(സീനിയർ എഡിറ്റർ, ദുബായ് ഗവ. മീഡിയ ഓഫീസ്), ആശ. പിതാവ്: ലൂയീസ്, മാതാവ്: താണ്ടമ്മ. മരുമക്കൾ: കവിത, ശ്രീകാന്ത്. ചെറുമക്കൾ: നിനാരിക, ദിവ്യാങ്ക്ഷി, ഹൃഷി, നിധി. 

ചിറനെല്ലൂർ സെന്റ് ജോസഫ് യുപി സ്‌കൂൾ, കേച്ചേരി ജ്ഞാന പ്രകാശിനി ലോവർ സെക്കൻഡറി സ്‌കൂൾ, കുന്നംകുളം ബോയ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം ബിഎ ഇംഗ്ലീഷ് ലിറ്ററേചറിൽ ബിരുദവും ഉദയ് പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് ഫൈനാർട്‌സിൽ ഒന്നാം റാങ്കും ഗോൾഡും മെഡലും നേടിയിരുന്നു. 1956ൽ മാവേലിക്കര രാജാരവിവർമ സ്‌കൂളിൽ ചിത്രകലാ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഇതേ സ്‌കൂളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. കൂടാതെ, നാഷനൽ ചിത്രകലാ ജൂറി ചെയർമാൻ, കമ്മിറ്റി ഫോർ ട്രിനാലെ ചെയർമാൻ, ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് അംഗം, ന്യൂഡൽഹി നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ആർട് പർചേസ് വിഭാഗം അംഗം എന്നീ തസ്തികകളിലും പ്രവർത്തിച്ചു. കേരളത്തിൽ മ്യൂസിയം, സർവവിജ്ഞാനകോശം, ജവഹർ ബാലഭവൻ എന്നീ സ്ഥാപനങ്ങളിൽ ഉപദേശകസമിതി അംഗമായിരുന്നു. അഖിലേന്ത്യാ ഫൈനാർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് സൊസൈറ്റിയുടെ ദേശീയ അവാർഡ്, കേന്ദ്ര സർക്കാരിന്റെ മാനവശേഷി വികസന മന്ത്രാലയത്തിന്റെയും കേരള ലളിതകലാ അക്കാദമിയുടെയും ഫെല്ലോഷിപ് തുടങ്ങിയ അംഗീകാരങ്ങളും സ്വന്തമാക്കിയിരുന്നു. കേന്ദ്രത്തിലെയും കേരളത്തിലെയും മന്ത്രിമാർ, രാഷ്ട്രീയക്കാർ, പ്രശസ്ത കലാകാരന്മാർ തുടങ്ങിയവരുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു.

സഹോദരി പുത്രനും യുഎഇയിൽ ബിസിനസുകാരനും എഴുത്തുകാരനുമായ മഹേഷ് പൗലോസ് രചിച്ച പൊറിഞ്ചുക്കുട്ടിയുടെ ജീവചരിത്രമായ 'ചിത്രകലയിലെ ഏകാന്ത പഥികൻ' ഏറെ ശ്രദ്ധേയമായിരുന്നു. തൃശൂർ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News