Breaking News
സാമ്പത്തിക മേഖലയിൽ സഹകരണം,ഖത്തറും സൗദിയും കരാറിൽ ഒപ്പുവെച്ചു | ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു | ഖത്തറിൽ 'ഡിസ്നി ഓൺ ഐസ് ' തിരിച്ചുവരുന്നു, പ്രദർശനം നവംബർ 22 മുതൽ | റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ് ക്ലബുകളുടെ മത്സരം നവംബർ 28ന് ഖത്തറിൽ  | സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി | ഷാർജയിൽ ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മരിച്ചു  | കാനഡയിലെ ടൊറന്റോയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു  | ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു  | ഖത്തറിൽ ഷാർഗ് ഇന്റർസെക്ഷനിൽ നാളെ ഗതാഗത നിയന്ത്രണം |
സൗദിയിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു

July 21, 2024

July 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദമാം: സൗദിയിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. തൃശൂർ പൂങ്കുന്നം സ്വദേശി മനോജ് മേനോൻ (44) ആണ് മരിച്ചത്. ദമ്മാം-ജുബൈൽ റോഡിൽ ചെക്ക് പോയിന്റിന് സമീപം ഡിവൈഡറിലേക്ക്​ കാർ ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം.

സുഹൃത്ത് സുരേഷുമൊന്നിച്ച് ദമ്മാമിൽ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടം. മനോജ് ഇരുന്ന ഭാഗമാണ് കൂടുതൽ അപകടത്തിൽ പെട്ടത്. ഗുരുതര പരിക്കേറ്റ മനോജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുരേഷിനെ പ്രാഥമിക ചികിത്സക്കും നിരീക്ഷണത്തിനും ശേഷം വിട്ടയച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ നീയോ ഇൻഡസ്ട്രീസ് കമ്പനിയിൽ ജനറൽ മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ഖത്തർ കെമിക്കൽ കമ്പനിയിലും ജീവനക്കാരനായിരുന്നു. 

അപകടവിവരമറിഞ്ഞ്​ ദുബായിൽ നിന്നും ഭാര്യാസഹോദരൻ ശരത് ദമ്മാമിൽ എത്തിയിട്ടുണ്ട്. ഭാര്യ: ഗോപിക മേനോൻ. മകൻ: അഭയ് മേനോൻ. ഖത്വീഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Latest Related News