June 03, 2024
June 03, 2024
മസ്കത്ത് : തൃശൂർ പുന്നയൂർക്കുളം ചെമ്മണ്ണൂർ നേരിയമ്പുള്ളി വീട്ടില്‍ മൊയ്തുട്ടി (66) ഒമാനിലെ നിസ്‌വയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസമാണ് വിസിറ്റ് വിസയില്‍ ഇദ്ദേഹം ഒമാനില്‍ എത്തിയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ്: ഏനു. മാതാവ്: ഖദീജ കാഞ്ഞിരക്കടവത്ത്. ഭാര്യ: ഉമ്മാച്ചു. മക്കള്‍: നജ്മല്‍, നൂറിയ, നൗഫിയ, നസ്‌ബ. മൃതദേഹം നിസ്‌വ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.