ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യാതനായി
September 19, 2024
September 19, 2024
ന്യൂസ്‌റൂം ബ്യുറോ
മസ്കത്ത്: ഒമാനിലെ പ്രമുഖ മലയാളി വ്യവസായി നിര്യാതനായി. തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് (70) ആണ് മരിച്ചത്. ഒമാനിലെ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാനാണ്. അസുഖ ബാധിതനായി നാട്ടിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിൽ സർക്കാർ സർവിസിൽ ജോലിയുണ്ടായിരുന്ന പി.ബി. സലീം 1987ലാണ് ഒമാനിലെത്തിയത്.
ഭാര്യ:ഹഫ്‌സ. മക്കൾ: ഹസ്‌ലിൻ (മാനേജിങ് ഡയറക്ടർ, നൂർഗസൽ), ഫസൽ റഹ്‌മാൻ (എക്‌സിക്യൂട്ടീവ് ഡയറക്ടർ, നൂർ ഗസൽ) ഹസ്‌ന. മരുമക്കൾ: ശിഹാബുദ്ധീൻ (ബിസിനസ്, ഒമാൻ), ഫസ്‌ന, അൻസിയ.