Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി മരിച്ചു 

November 20, 2023

News_Qatar_Malayalam

November 20, 2023

ന്യൂസ്‌റൂം ഡെസ്ക്

മനാമ: ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി മരിച്ചു. തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ  ഔസേപ്പ് ഡേവിസ്(58) ആണ് മരിച്ചത്. അഞ്ച് ദിവസങ്ങൾക്ക് മുൻപ് സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് (തിങ്കൾ) രാവിലെയാണ് മരണം സംഭവിച്ചത് . 

എവറസ്റ്റ് മെക്കാനിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ ലിജി സന്ദർശക വിസയിൽ ബഹ്‌റൈനിലുണ്ട്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News