May 04, 2024
May 04, 2024
അബുദാബി: അബുദാബിയിൽ മാർച്ച് 31ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമീലിനെ(28) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.
എംകോം ബിരുദധാരിയായ യുവാവ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു. കാണാതായ ദിവസം ജോലി കഴിഞ്ഞ് ഷെമീൽ തിരിച്ചെത്താത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവര്‍ റാസൽഖൈമയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. മകനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നഫീസത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F