August 29, 2024
August 29, 2024
അബുദാബി: അബുദാബിയിൽ നിന്ന് കാണാതായ തിരുവനന്തപുരം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കൽ പുരയിടം ഡിക്സൺ സെബാസ്റ്റൻ (26) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് കാണാതായ ഡിക്സനെ പൊലീസും ബന്ധുക്കളും അന്വേഷിച്ചു വരികയായിരുന്നു. അബുദാബിയിൽ ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ വാച്ച് മേയ്ക്കറായി ജോലി ചെയ്ത് വരികയായിരുന്നു.
ഷെയ്ഖ് സായിദ് റോഡിലെ സാബിൽ റോഡിനടുത്തെ പാലത്തിൽ നിന്ന് ചാടി മരിച്ചതാണെന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ദുബായ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F