January 25, 2024
January 25, 2024
തിരുവനന്തപുരം: അബുദാബിയിൽ നിന്നും മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ തിരുവനന്തപുരം സ്വദേശി വാഹനാപകടത്തിൽ മരിച്ചു. ആറ്റിങ്ങൽ വക്കം പണ്ടാരത്തോപ്പിൽ ശ്രീവിശാഖം വീട്ടിൽ ബിനു എന്നു വിളിക്കപ്പെടുന്ന ചന്ദ്രലാൽ (44) ആണ് മരിച്ചത്. ഇന്നലെ (വൈകുന്നേരം) അഞ്ച് മണിയോടെ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരു ദിശകളിൽ നിന്നും വന്ന ബൈക്കുകൾ ആണ് കൂട്ടിയിടിച്ചത്. ഈ മാസം 28ന് തിരിച്ച് അബുദാബിയിലേക്ക് പോകാനിരിക്കെയാണ് അപകടം.
അമിത വേഗതയിൽ വന്ന ഓട്ടോറിക്ഷ ഇവർക്കിടയിൽ വെട്ടി തിരിച്ചത് ആണ് ബൈക്കുകൾ കൂട്ടിയിടിക്കുന്നതിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ ചന്ദ്രലാലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സൂര്യ. മക്കൾ: അനാമിക, തുഷാർ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F