October 16, 2024
October 16, 2024
ജുബൈൽ: സൗദിയിലെ ജുബൈലില്‍ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി സുധീർ ഖാൻ അബൂബക്കർ (48) ആണ് മരിച്ചത്. 17 വർഷമായി ജുബൈലിലെ സ്വകാര്യ സ്വീറ്റ്സ് കമ്പനിയിൽ മെർച്ചന്റെയിസറായി ജോലി ചെയ്യുകയായിരുന്നു. കുടുംബത്തോടൊപ്പം ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ സമീപത്തായിരുന്നു താമസം. കുട്ടികൾ ഇതേ സ്കൂളിൽ വിദ്യാർഥികളാണ്.
പിതാവ്: അബൂബക്കർ. മാതാവ്: റഹ്‌മ ബീവി. ഭാര്യ: ഹസീന, മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുഹാൻ, ശസ്‌മീൻ, മുഹമ്മദ് ശഹ്‌റോസ്. അൽമാന ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകും.