October 24, 2024
October 24, 2024
മനാമ: ബഹ്‌റൈനിൽ വിസിറ്റ് വിസയിലെത്തിയ തിരുവനന്തപുരം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം ബീമാപ്പള്ളി കുഴിവിളാകം ടിസി 45/ 1538 ൽ രേവതി (34) ആണ് മരിച്ചത്. പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് 2 മാസമായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഐ.സി. ആർ.എഫിന്റെയും ഹോപ് ബഹ്റൈന്റെയും ആഭിമുഖ്യത്തിൽ നടക്കുന്നു.