May 25, 2024
May 25, 2024
ഫുജൈറ: ഫുജൈറയിൽ മലയാളി യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. ഫുജൈറയിൽ നിർമാണ കമ്പനി നടത്തുന്ന തിരുവനന്തപുരം സ്വദേശി സനൂജ് ബഷീർ കോയയുടെ ഭാര്യ ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഇന്ന് (ശനി) രാവിലെയായിരുന്നു സംഭവം.
ഫുജൈറ സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ താമസകെട്ടിടത്തിലെ 19-ാം നിലയിൽ നിന്ന് വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ട് പെൺമക്കളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F