Breaking News
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സൗദി അറേബ്യ സന്ദർശിക്കുന്നു | ഖത്തറിലെ പ്രമുഖ ഫാർമസി ശൃംഖലയിലേക്ക് സെയിൽസ് എക്സിക്യു്ട്ടീവിനെ ആവശ്യമുണ്ട് | മലപ്പുറം സ്വദേശിയായ യുവാവിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തർ-കൊടുങ്ങല്ലൂർ ഏരിയ മഹല്ല് ഏകോപനസമിതി കുടുംബ സംഗമം ശ്രദ്ധേയമായി | എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു | ഖത്തറിൽ അടുത്ത രണ്ട് ദിവസങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യത,കാഴ്ചാ പരിധി കുറയും | കെഎംസിസി ഖത്തർ സ്പോർട്സ് വിംഗ് വോളിബോൾ ടൂർണമെന്റ്,നാദാപുരം മണ്ഡലം ചാമ്പ്യൻമാർ | ദോഹ മെട്രോ ബസ് സർവീസുകൾ ഇനി ബു സിദ്രയിലേക്കും | കോഴിക്കോട് സ്വദേശി ദുബായിൽ നിര്യാതനായി | സംസ്കൃതി ഖത്തർ സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനയുടെ 'ഇസ്തിഗ്ഫാർ' എന്ന ചെറുകഥക്ക് |
സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി

October 03, 2024

news_malayalam_new_rules_in_saudi

October 03, 2024

ന്യൂസ്‌റൂം ഡെസ്ക്

മക്ക: സൗദിയിലെ താൽകാലിക തൊഴിൽ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഇതോടെ താൽക്കാലിക ജോലിക്കായി സൗദിയിലെത്തുന്നവർക്ക് ഇനി ആറുമാസം കാലാവധി ലഭിക്കും. “ഹജ്ജ് ഉംറ സേവനങ്ങൾക്കുള്ള താൽകാലിക തൊഴിൽ വിസ” എന്ന് വിസയുടെ പേരും മാറ്റിയിട്ടുണ്ട്. തൊഴിൽ വിസകളുടെ ദുരുപയോഗം തടയാനും നിയമത്തിൽ നിബന്ധനകളുണ്ട്.

സൗദിയിൽ കമ്പനികൾക്ക് കീഴിൽ ഹജ്ജിനും ഉംറക്കുമായി ജോലിക്കെത്തുന്നവർക്ക് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചതായിരുന്നു താൽക്കാലിക വിസ. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്. പുതിയ നിയമം അനുസരിച്ച്, രാജ്യത്ത് താങ്ങാവുന്ന പരമാവധി സമയം ശഅബാൻ മാസം 15 മുതൽ മുഹറം അവസാനം വരെയായി നീട്ടുകയും ചെയ്തു. വിസ അനുമതിക്കായി സ്വകാര്യ സ്ഥാപനങ്ങൾ ഇനി മുതൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള പ്രത്യേക അനുമതി പത്രം സമർപ്പിക്കേണ്ടതില്ല. തൊഴിൽ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിൽ തന്നെ അപേക്ഷിച്ചാൽ മതി. ഇവയിലെത്തുന്ന തൊഴിലാളിയും തൊഴിലുടമയും തമ്മിൽ കരാറും ലഭ്യമാക്കും.

താൽക്കാലികമായ ഈ തൊഴിൽ വിസയിൽ റിക്രൂട്ട് ചെയ്യുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമാണ്. നിയമം ലംഘിച്ചാലുള്ള പിഴകളും ശിക്ഷകളും പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പുതിയ മാറ്റങ്ങൾ അടുത്ത ഹജ്ജിന് മുന്നോടിയായി, 180 ദിവസത്തിനകം പ്രാബല്യത്തിൽ വരും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News