Breaking News
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സൗദി അറേബ്യ സന്ദർശിക്കുന്നു | ഖത്തറിലെ പ്രമുഖ ഫാർമസി ശൃംഖലയിലേക്ക് സെയിൽസ് എക്സിക്യു്ട്ടീവിനെ ആവശ്യമുണ്ട് | മലപ്പുറം സ്വദേശിയായ യുവാവിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തർ-കൊടുങ്ങല്ലൂർ ഏരിയ മഹല്ല് ഏകോപനസമിതി കുടുംബ സംഗമം ശ്രദ്ധേയമായി | എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു | ഖത്തറിൽ അടുത്ത രണ്ട് ദിവസങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യത,കാഴ്ചാ പരിധി കുറയും | കെഎംസിസി ഖത്തർ സ്പോർട്സ് വിംഗ് വോളിബോൾ ടൂർണമെന്റ്,നാദാപുരം മണ്ഡലം ചാമ്പ്യൻമാർ | ദോഹ മെട്രോ ബസ് സർവീസുകൾ ഇനി ബു സിദ്രയിലേക്കും | കോഴിക്കോട് സ്വദേശി ദുബായിൽ നിര്യാതനായി | സംസ്കൃതി ഖത്തർ സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനയുടെ 'ഇസ്തിഗ്ഫാർ' എന്ന ചെറുകഥക്ക് |
കുവൈത്തിൽ താ​ൽ​ക്കാ​ലി​ക സ​ർ​ക്കാ​ർ ക​രാർ ജോലികൾക്കുള്ള​ എ​ൻ​ട്രി വി​സ​ക​ൾ പു​ന​രാ​രം​ഭി​ച്ചു

October 21, 2024

October 21, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ  താ​ൽ​ക്കാ​ലി​ക സ​ർ​ക്കാ​ർ ക​രാർ ജോലികൾക്കുള്ള​ എ​ൻ​ട്രി വി​സ​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​ൽ താ​ഴെ കാ​ലാ​വ​ധി​യി​ലു​ള്ള താ​ൽ​ക്കാ​ലി​ക കരാറാണുണ്ടാവുക. ഇന്ന് (തി​ങ്ക​ളാ​ഴ്ച) മു​ത​ൽ, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റി​ൽ വ​ർ​ക്ക് എ​ൻ​ട്രി വി​സ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു​ തു​ട​ങ്ങും. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സുഫ് സുഊ അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേശ​ത്തെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്ന് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

തൊ​ഴി​ൽ വി​പ​ണി​യു​ടെ സ​ജീ​വ​ത വ​ർ​ധി​പ്പി​ക്കു​ക, ഹ്ര​സ്വ​കാ​ല തൊ​ഴി​ൽ അ​സൈ​ൻ​മെ​ന്റു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. താ​ൽ​ക്കാ​ലി​ക തൊ​ഴി​ലു​ക​ളി​ൽ കാ​ര്യ​ക്ഷ​മ​മാ​യ നി​ർ​വ​ഹ​ണം ഉ​റ​പ്പാ​ക്ക​ൽ, തൊ​ഴി​ൽ വി​പ​ണി​യു​ടെ ആ​വ​ശ്യ​ക​ത പ​രി​ഹ​രി​ക്ക​ൽ എ​ന്നി​വ​യും ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണ്.


Latest Related News