Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ

May 07, 2024

news_malayalam_arrest_updates_in_uae

May 07, 2024

ന്യൂസ്‌റൂം ഡെസ്ക്

അജ്മാന്‍: അജ്മാനിലെ ന്യൂ സനയ്യയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം വ്യാപാര കേന്ദ്രത്തിന്​ തീകൊടുത്ത പ്രതി അറസ്റ്റിൽ. ഏഷ്യൻ വംശജനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച (ഇന്നലെ) ഉച്ചക്ക് ഒന്നരയോടെ ന്യൂ സനയ്യയിലെ ലക്കി റൗണ്ട് എബൌട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ്​ സംഭവം.

ഏഷ്യൻ വംശജയായ സ്​ത്രീയാണ്​ കൊല്ലപ്പെട്ടതെന്ന്​ പൊലീസ്​ അറിയിച്ചു​. സ്ഥാപനത്തിലെ മറ്റു മൂന്ന്​ ജീവനക്കാരെ പരിക്കേൽപിച്ച ശേഷം പ്രതി സ്ഥാപനത്തിന്​ തീകൊടുക്കുകയായിരുന്നു. സ്ഥാപനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിനശിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അജ്മാന്‍ പൊലീസും സിവില്‍ ഡിഫന്‍സും വിവിധ അഗ്നിശമന വിഭാഗങ്ങളും ചേര്‍ന്ന് പെട്ടന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത്​ ഒഴിവായി. സംഭവസ്ഥലത്തെത്തിയ പൊലീസ്​ അതിവേഗം ഇടപെട്ടാണ്​ പ്രതിയെ 10 മിനിറ്റിനകം പിടികൂടിയത്​.

പ്രതിക്ക്​ കൊല്ലപ്പെട്ട സ്ത്രീയുമായി നേരത്തെ ബന്ധമുണ്ടായിരുന്നെന്നും വ്യക്​തിപരമായ തർക്കമാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കുറ്റം സമ്മതിച്ച പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്​.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News