Breaking News
കെണിയാണ്,വീഴരുത് : മുന്നറിയിപ്പുമായി വീണ്ടും ഖത്തർ ആഭ്യന്തര മന്ത്രാലയം | ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,900-ലധികം ലിറിക്ക ഗുളികകൾ പിടികൂടി | ഖത്തറിൽ ശനിയാഴ്ച ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത | മലപ്പുറം വണ്ടൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ നിര്യാതനായി | സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു | ഖത്തറിൽ വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം | സമൂഹമാധ്യമങ്ങളിൽ കയറി തോന്നിയതെല്ലാം വിളിച്ചുപറയുന്നവർ കരുതിയിരുന്നോളൂ,മുന്നറിയിപ്പുമായി യു.എ.ഇ | ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ ശനിയാഴ്ച | മോദിയുടെ ഗുജറാത്ത്,അദാനിയുടെ തുറമുഖം:സ്വകാര്യ തുറമുഖങ്ങൾ ഇന്ത്യയിലെ മയക്കുമരുന്ന് കടത്ത് കേന്ദ്രങ്ങളാവുന്നു, | ഖത്തറിലെ ഐ.ടി കമ്പനിയിൽ സെയിൽസ് അക്കൗണ്ട് മാനേജർ ജോലി ഒഴിവ് |
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി 

May 21, 2024

news_malayalam_super_market_in_abudhabi_shut_down_for_live_poultry

May 21, 2024

ന്യൂസ്‌റൂം ഡെസ്ക് 

അബുദാബി: അബുദാബിയിൽ ജീവനുള്ള കോഴിയെ വിൽപ്പന നടത്തിയ സൂപ്പർമാർക്കറ്റ് അടപ്പിച്ചു. അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടേതാണ് നടപടി. അബുദാബിയിലെ മുസഫയിൽ സ്ഥിതി ചെയ്യുന്ന,High Quality Foodstuff Trading - One Person Company LLC”, എന്ന സ്ഥാപനമാണ് അടപ്പിച്ചത്. 

2008-ലെ ഭക്ഷ്യ നിയമം (2) ലംഘിച്ചതിന് സ്ഥാപനത്തിന് പിഴയും ചുമത്തിയതായി അതോറിറ്റി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. നിലവിലെ നിയമലംഘനങ്ങൾ പരിഹരിക്കുകയും ഭക്ഷ്യസുരക്ഷയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്‌താൽ മാത്രമേ സ്ഥാപനത്തിൽ ഇനി പ്രവർത്തിക്കാൻ കഴിയൂ. 

സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സ്ഥാപനങ്ങളും  പരിശോധനയ്ക്ക് വിധേയമാണെന്നും അതോറിറ്റി സൂചിപ്പിച്ചു. ഏതെങ്കിലും സ്ഥാപനത്തിലെ ഭക്ഷണങ്ങളിലോ നിയമലംഘനങ്ങളെക്കുറിച്ചോ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറായ 800555-ൽ ബന്ധപ്പെട്ട് അറിയിക്കണമെന്നും അബുദാബി അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News