February 01, 2024
February 01, 2024
റിയാദ്: സൗദി അറേബ്യയില്‍ മെഡിക്കല്‍ തട്ടിപ്പുകള്‍ക്കും വ്യാജ മെഡിക്കല്‍ ഉപകരണങ്ങളുടെ ഇടപാടുകള്‍ക്കുമെതിരെ നടപടി കര്‍ശനമാക്കുന്നു. മെഡിക്കല്‍ മേഖലയിലെ പ്രവര്‍ത്തനവും ഉപകരണങ്ങളുടെ വിതരണവും സംബന്ധിച്ച രാജ്യത്തെ നിയമം ലംഘിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ വിധിക്കുമെന്ന് സൗദി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ തട്ടിപ്പുകള്‍ക്ക് പത്ത് വര്‍ഷം വരെ തടവും പരമാവധി 10 ദശലക്ഷം റിയാല്‍ വരെ പിഴയും അല്ലെങ്കില്‍ രണ്ട് ശിക്ഷകളിലൊന്നും വിധിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
നവംബറില്‍ വെറ്ററിനറി മേഖലയില്‍ തട്ടിപ്പ് നടത്തിയ അറബ് പ്രവാസിയെ രണ്ട് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനാണ് കോടതിയുടെ വിധി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F