January 29, 2024
January 29, 2024
അബുദാബി: അബുദാബിയിലെ അതിവേഗ പാതകളില്‍ വേഗപരിധി കര്‍ശനമാക്കുന്നതായി അധികൃതര്‍ അറിയിച്ചു. നിശ്ചിത വേഗ പരിധിയില്‍ കുറഞ്ഞ വേഗതയില്‍ വാഹനമോടിക്കുവര്‍ക്ക് പിഴ ചുമത്തും. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിന്റെ ചില പാതകളില്‍ മണിക്കൂറില്‍ നിശ്ചയിച്ചിട്ടുള്ള 120 കിലോമീറ്ററില്‍ താഴെയുള്ള വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. പുതുക്കിയ വേഗപരിധി പാലിക്കേണ്ട പാതകളും പോലീസ് അതോറിറ്റി വ്യക്തമാക്കി.
#أخبارنا | #شرطة_أبوظبي : " السرعة الدُنيا " على طريق الشيخ محمد بن راشد بالمسارين الأول والثاني
— شرطة أبوظبي (@ADPoliceHQ) January 29, 2024
التفاصيل : https://t.co/Z0xgXJC1TS pic.twitter.com/Y72z27YK6I
കഴിഞ്ഞ വര്‍ഷമാണ് യുഎഇയിലെ പല റൂട്ടുകളിലും ഗതഗാത നിയന്ത്രണത്തിന്റെ ഭാഗമായി വേഗപരിധി ഏര്‍പ്പെടുത്തിയത്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതും വേഗത കുറഞ്ഞ വാഹനങ്ങളേയും ഹെവി വാഹനങ്ങളേയും വലതുവശത്തെ പാതകള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് നടപടി. വേഗപരിധിയില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി റോഡുകളില്‍ ചുവന്ന വരയും അടയാളപ്പെടുത്തും. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള അല്‍ ഫലാഹ് പാലത്തില്‍ നിന്നുള്ള റോഡിലും പുതുക്കിയ വേഗപരിധി ബാധകമാണെന്ന് പോലീസ് അറിയിച്ചു.
വേഗതാപരിധി പുതുക്കിയ പാതകള്‍:
1) സ്വീഹാന്‍ റോഡ്- പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായി കുറച്ചു.
2) ശൈഖ് മുഹമ്ദ് ബിന്‍ റാഷിദ് റോഡിലെ രണ്ട് പാതകള്‍- കുറഞ്ഞ വേഗപരിധി മണിക്കൂറില്‍ 120 ആക്കി.
3) ദുബായ് - ഹത്ത റോഡ് ( E44)- പരമാവധി വേഗ പരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ
ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F