Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
ഫലസ്തീൻ വനിതകൾക്ക് ആദരം; ഖത്തറിൽ പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു 

May 13, 2024

news_malayalam_israel_hamas_attack_updates

May 13, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ വനിതകൾക്ക് ആദരവായി ഖത്തറിൽ പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു. ‘സു​ര​ക്ഷ എ​ന്റെ അ​വ​കാ​ശ​മാ​ണ്​’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ‘വി​മ​ൻ ഫോ​ർ ഫ​ല​സ്​​തീ​ൻ’ എ​ന്ന​ പേ​രി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ ​മ​ന്ത്രാ​ല​യത്തിലെ അ​ന്താ​രാ​ഷ്​​​ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതറും സമ്മേളനത്തിൽ പങ്കെടുത്തു. കര, വ്യോമ മാർഗങ്ങളിലൂടെ ഇസ്രായേൽ സൈന്യം നടത്തുന്ന ആക്രമണങ്ങളുടെ പ്രധാന ഇരകളായ ഫലസ്തീൻ വനിതകളോടും കുട്ടികളോടുമുള്ള ഐക്യദാർഢ്യമായാണ് സമ്മേളനം സംഘടിപ്പിച്ചത്. 

ഫലസ്തീനികളുടെ ക്ഷമയും പരിശ്രമങ്ങളും ലോകത്തിന്റെ ചിന്തകളെ മാറ്റിമറിച്ചതായി ലുൽവ അൽ ഖാതർ പറഞ്ഞു. യു​ദ്ധ​മു​ഖ​ത്ത്​ ധീ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച നി​ര​വ​ധി ഫ​ല​സ്​​തീ​ൻ വ​നി​ത​ക​ളു​ടെ​യും പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഉ​ദാ​ഹ​രി​ച്ചാ​യി​രു​ന്നു ലുൽവ സം​സാ​രി​ച്ച​ത്.

"സുരക്ഷിതത്വം ഓരോ മനുഷ്യന്റെയും അവകാശമാണ്. മനുഷ്യത്വം നഷ്ടപ്പെട്ട, വികലമായ മനസ്സുള്ളവർ മാത്രമാണ് ഇത്തരം അവകാശങ്ങൾ ലംഘിക്കുന്നത്. ഫലസ്തീനി വനിതകളുടെ പോരാട്ട വീര്യത്തെയും ചെറുത്തു നിൽപിനെയും ലോകം ആദരിക്കുന്നു," ലുൽവ അൽ ഖാതർ പറഞ്ഞു. 

"നി​ങ്ങ​ളു​ടെ ക്ഷ​മ​യും ​സ്​​ഥി​രോ​ത്സാ​ഹ​വും ലോ​ക​ത്തി​ന്റെ ചി​ന്ത​ക​ളെ ത​ന്നെ മാ​റ്റി​മ​റി​ച്ചു. കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റ്​ അ​തി​രു​ക​ൾ മാ​യ്​​ച്ച്​ ലോ​കം നി​ങ്ങ​ൾ​ക്കൊ​പ്പം അ​ണി​നി​ര​ക്കാ​ൻ തു​ട​ങ്ങി. സ്വാ​ത​ന്ത്ര്യ​ത്തെ​യും സ​മ​ത്വ​ത്തെ​യു​മെ​ല്ലാ​മു​ള്ള പ​ടി​ഞ്ഞാ​റ​ൻ ചി​ന്ത​ക​ളെ​യും നി​ങ്ങ​ൾ മാ​റ്റി​മ​റി​ച്ചു. നി​ങ്ങ​ൾ ഫ​ല​സ്​​തീ​ൻ സ്​​ത്രീ​ക​ൾ, പു​രു​ഷ​ന്മാ​ർ, കു​ട്ടി​ക​ൾ എ​ന്നി​വ​രോ​ട്​ ഞ​ങ്ങ​ളും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു," ലുൽവ കൂട്ടിച്ചേർത്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News