November 18, 2023
November 18, 2023
അബുദാബി: ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീന്‍ കുട്ടികളുള്ള ആദ്യ വിമാനം യുഎഇയിലെത്തി. ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. പലസ്തീനിൽ പരിക്കേറ്റ 15 പേരുള്ള ആദ്യ വിമാനമാണ് ദുബായിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നും ഇവരെ ആശുപത്രികളിലേക്ക് മാറ്റി. ഇവര്‍ക്കുള്ള ചികിത്സയും ആരംഭിച്ചു.
കൂടാതെ, ഫലസ്തീനിൽ നിന്നുള്ള 1000 കാൻസർ രോഗികൾക്കും ചികിത്സ നല്‍കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇവരെയും യുഎഇയിലെത്തിച്ച് ചികിത്സ നല്‍കും. ഇതു സംബന്ധിച്ച ആവശ്യമായ നടപടി സ്വീകരിക്കാന്‍ യുഎഇ പ്രസിഡന്‍റ് നിർദേശം നൽകി.
അതേസമയം, ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ ആയിരം ഫലസ്തീന്‍ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും യുഎഇയില്‍ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഗസയില്‍ പരിക്കേറ്റവരും വിദേശികള്‍ക്കുമായി റഫ അതിര്‍ത്തി തുറന്നതിന് പിന്നാലെയായിരുന്നു യുഎഇയുടെ തീരുമാനം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F