January 07, 2024
January 07, 2024
മസ്‌കത്ത്: ഒമാനില്‍ ഇപ്പോള്‍ നിലവിലുള്ള ചില കറന്‍സികള്‍ പിന്‍വലിക്കുന്നതായി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് (സിബിഒ) അറിയിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപനം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 360 ദിവസത്തിനുള്ളില്‍ നോട്ടുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തും. നോട്ടുകളുടെ ഉപയോഗം അവസാനിപ്പിച്ച് വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നത് സംബന്ധിച്ച് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നിരോധനത്തിന് ശേഷം നോട്ടുകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാക്കും.
നിരോധിക്കുന്നവ:
1) 1995 നവംബറില്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ 1500 ബൈസ, 200 ബൈസ, 100 ബൈസ എന്നീ ഒമാനി നോട്ടുകള്‍,
2) 2000 നവംബറില്‍ ഇഷ്യൂ ചെയ്ത 50, 20, 10, 5 തുടങ്ങിയ ഒമാന്‍ റിയാല്‍
3) 2005-ല്‍ പുറത്തിറക്കിയ ഒരു ഒമാനി റിയാല്‍ സ്മരണിക വിഭാഗത്തിലെ നോട്ടുകള്‍
4) ഒമാനി റിയാല്‍ 20 നോട്ടുകള്‍
5) 2011, 2012 വര്‍ഷങ്ങളില്‍ ബാങ്ക് പുറത്തിറക്കിയ 50, 10, 5 നോട്ടുകള്‍
6) 2015ല്‍ പുറത്തിറക്കിയ ഒരു ഒമാനി റിയാല്‍ സ്മരണിക വിഭാഗത്തിലെ നോട്ടുകള്‍
7) 2019ല്‍ ഇഷ്യൂ ചെയ്ത ഒമാനി റിയാല്‍ 50 നോട്ടുകള്‍
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F