Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
ദുബായ് വിമാനത്താവളത്തിൽ ചെറിയ തീപിടുത്തം; രണ്ടാം ടെർമിനലിൽ 40 മിനിറ്റ് ചെക്ക് ഇൻ തടസ്സപ്പെട്ടു

July 21, 2024

news_malayalam_fire_accident_in_uae

July 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം. രണ്ടാം ടെർമിനലിലാണ് ഇന്നലെ (ശനിയാഴ്ച) രാത്രി തീപിടുത്തമുണ്ടായത്. ചെറിയ തീപിടുത്തമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ചെക്ക് ഇൻ നടപടികൾ താൽകാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ തീ നിയന്ത്രണ വിധേയമാക്കിയതായും ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. എയർപോർട്ടിലെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് തടസങ്ങളില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. യാത്രക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും പ്രതിസന്ധി പരിഹരിക്കാൻ എല്ലാ സേവന പങ്കാളികളുമായും യോജിച്ച് പ്രവ‍ർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ദുബായ് വിമാനത്താവള അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.


Latest Related News