November 13, 2023
November 13, 2023
മസ്‌കത്ത്: ഒമാനില്‍ സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും നല്‍കുന്ന സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇനി മുതല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി അംഗീകാരം നേടണമെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം (എംഒഎച്ച്) അറിയിച്ചു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ജനറല്‍ അപേക്ഷകള്‍ ഇനി നേരിട്ട് സ്വീകരിക്കില്ല.
ലീവ് രണ്ട് ദിവസത്തില്‍ കൂടുതലാണെങ്കില്‍ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റിന് രണ്ട് റിയാല്‍ ഫീസും അടക്കണം. പണം പിന്നീട് അടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപ്രൂവല്‍ ഫീസ് പേമെന്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ലിങ്ക് സന്ദേശമായി ലഭിക്കും. ഇതിലൂടെ നടപടി പൂര്‍ത്തിയാക്കിയ ശേഷം പോര്‍ട്ടല്‍ വഴി രോഗിയുടെ ഐഡി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യൂആര്‍ കോഡ് ഉപയോഗിച്ച് പരിശോധിക്കാനും സാധിക്കും.
രാജ്യത്ത് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് മറ്റിടങ്ങളില്‍ ഹാജരാക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്. രണ്ട് ദിവസത്തേക്കുള്ള സിക്ക് ലീവിന്റെ അംഗീകാരം ഹെല്‍ത്ത് പോര്‍ട്ടലില്‍ നിന്ന് നേരിട്ട് ആക്‌സസ് ചെയ്യാനും കഴിയും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F