Breaking News
ഖത്തറിലെ പ്രമുഖ അൽ അനീസ് ഗ്രൂപ്പിലേക്ക് ബ്ബയറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് നാദാപുരം സ്വദേശി നാട്ടിൽ നിര്യാതനായി  | ഖരീഫ് സീസൺ: ഒമാനിലെ സുഹാറിൽ നിന്ന് സലാലയിലേക്ക് പുതിയ വിമാന സർവീസുമായി സലാം എയർ | കാസർകോട് സ്വദേശി കുവൈത്തിൽ നിര്യാതനായി | കുവൈത്ത് തീപിടിത്തം: ചികിത്സയിലുള്ളവരുടെ ബന്ധുക്കൾ കുവൈത്തിലെത്തി | പുതിയ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിച്ച് തുടങ്ങി | ഖത്തർ ഇന്ത്യന്‍ എംബസിയുടെ 'മീറ്റ് ദി അംബാസഡർ' ജൂൺ 27ന്  | ഖത്തറിൽ എച്ച്.ആർ & അഡ്മിൻ അസിസ്റ്റന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഇറക്കുമതി രേഖകളില്ല; ഖത്തറിലെ അബു സംറ തുറമുഖത്ത് 4 ചെന്നായ്ക്കളെ മന്ത്രാലയം കണ്ടുകെട്ടി | ബോയ്‌കോട്ട് ഇസ്രായേൽ,കൊക്കകോളയുടെ ബദൽ പാനീയം വിപണിയിൽ തരംഗമാവുന്നു |
യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു

May 25, 2024

May 25, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഷാര്‍ജയിലെ അല്‍ ഇത്തിഹാദ് റോഡ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു. റോഡുകളുടെ ഒരു ഭാഗത്തെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറച്ചതായി ഷാര്‍ജ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഷാര്‍ജ പോലീസിന്റെ ജനറല്‍ കമാന്‍ഡുമായി ഏകോപിപ്പിച്ചാണ് നടപടി.

അല്‍ വഹ്ദ റോഡിലെ അബു ഷഘറയ്ക്ക് സമീപമുള്ള ഇന്റര്‍ചേഞ്ചിനും അല്‍ ഇത്തിഹാദ് റോഡിലെ അല്‍ താവൂണ്‍ പാലത്തിനും ഇടയിലാണ് വേഗപരിധി കുറച്ചത്. റോഡുകളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടിയെന്നും അതോറിറ്റി എക്സ് അക്കൗണ്ടില്‍ വ്യക്തമാക്കി.

2023 നവംബറില്‍ ഷാര്‍ജ-ദുബായ് അതിര്‍ത്തിക്കും ദുബായിലെ അല്‍ ഗര്‍ഹൂദ് പാലത്തിനും ഇടയിലുള്ള വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News