Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
സീലൈൻ സന്ദർശകർക്ക് ആരോഗ്യ കാര്യങ്ങളിൽ ആശങ്ക വേണ്ട,ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സീലൈൻ മെഡിക്കൽ ക്ലിനിക് നാളെ തുറക്കും

October 30, 2024

news_malayalam_camping_season_in_qatar

October 30, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ശൈത്യകാലത്തോടനുബന്ധിച്ച്, ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്.എം.സി) നേതൃത്വത്തിൽ പതിനഞ്ചാമത് സീലൈൻ മെഡിക്കൽ ക്ലിനിക് നാളെ (വ്യാഴം) തുറക്കും. എല്ലാ വ്യാഴാഴ്ചകളിലും 3 മണിക്ക് പ്രവർത്തനമാരംഭിക്കുന്ന ക്ലിനിക്ക് ശനിയാഴ്ച രാത്രി 10 മണി വരെ തുടരും. സീലൈൻ ബീച്ച് ഫ്രണ്ടിലാണ് ക്യാമ്പ് നടക്കുന്നത്. 2025 ഏപ്രിൽ 30 വരെ ക്യാമ്പ് തുടരും.

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഹെൽത്ത് കെയർ സേവനങ്ങൾ നൽകാനുള്ള എച്ച്എംസിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് സീലൈൻ മേഖലയിൽ ക്ലിനിക് ക്യാമ്പ് നടത്തുന്നതെന്ന് എച്ച്എംസി ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസറും പ്രോജക്ട് മാനേജറുമായ ഹസൻ മുഹമ്മദ് അൽ ഹെയിൽ പറഞ്ഞു.

സീലൈൻ, അൽ ഖോർ, അൽ അദൈദ് പ്രദേശങ്ങളിൽ നിന്നുള്ളവർക്കും സന്ദർശകർക്കും മെഡിക്കൽ, എമർജൻസി സേവനങ്ങൾക്കായി ക്യാമ്പിലെത്താം. വിവിധ മെഡിക്കൽ സേവനങ്ങൾക്ക് അനുയോജ്യമായ എല്ലാ ഉപകരണങ്ങളും മരുന്നുകളും ക്ലിനിക്കിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് എച്ച്എംസിയിലെ എമർജൻസി മെഡിസിൻ സീനിയർ കൺസൾട്ടൻ്റും സീലൈൻ ക്ലിനിക്കിൻ്റെ മെഡിക്കൽ സൂപ്പർവൈസറുമായ ഡോ. വാർദ അലി അൽസാദ് പറഞ്ഞു. കൂടാതെ, എയർ ആംബുലൻസ് സേവനങ്ങൾക്കായി ക്ലിനിക്കിന് സമീപത്തായി ഹെലിപാഡും ഉണ്ട്. കൂടാതെ 24 മണിക്കൂറും ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. അതേസമയം, എല്ലാ സന്ദർശകരും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും, മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.


Latest Related News