January 07, 2024
January 07, 2024
ദില്ലി: ശൈത്യം കടുത്തതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ദില്ലി, രാജസ്ഥാൻ, മധ്യപ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ദില്ലിയിൽ അഞ്ചാം ക്ലാസ് വരെ എല്ലാ സ്കൂളുകളും ജനുവരി 12 വരെ അവധിയായിരിക്കും. രാജസ്ഥാനില്‍ എട്ടാം ക്ലാസ് വരെ ജനുവരി 13 വരെയാണ് അവധി നല്‍കിയിട്ടുള്ളത്. തെലങ്കാനയില്‍ ജനുവരി 12 മുതല്‍ 17 വരെയാണ് അവധി.
ഇന്റര്‍മീഡിയറ്റ് ക്ലാസുകള്‍ക്ക് ജനവരി 13 മുതല്‍ 17 വരെയാകും അവധി. നോയ്ഡയില്‍ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ജനുവരി 14 വരെ അവധി നല്‍കിയിട്ടുണ്ട്. നോയ്ഡയില്‍ എല്ലാ സ്കൂളുകള്‍ക്കും ഈ അവധി ബാധകമാണ്. ജനുവരി ഒന്ന് മുതല്‍ ജനുവരി 15 വരെ എല്ലാ സ്കൂളുകള്‍ക്കും ഹരിയാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിൽ അവധി കഴിഞ്ഞ് ജനുവരി 16ന് സ്കൂളുകള്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങും. ലക്നൗവിൽ എട്ടാം ക്ലാസ് വരെ എല്ലാ സ്കൂളുകള്‍ക്കും ജനുവരി 10 വരെ അവധിയാണ്. 9 ക്ലാസ് മുതല്‍ 12 ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകള്‍ മുടക്കമില്ലാതെ നടക്കും.
അതേസമയം, രാജ്യത്ത് പല സംസ്ഥാനങ്ങളിലും ശൈത്യം കടുത്തപ്പോള്‍ കഠിനമായ ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില കേരളത്തിലാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് പുനലൂരിലും തിരുവനന്തപുരത്തുമായിരുന്നു. തിരുവനന്തപുരത്തും പുനലൂരും 35.4 ഡിഗ്രി സെല്‍സ്യസ് ചൂട് രേഖപ്പെടുത്തി. ജനുവരി അഞ്ചിന് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F