May 11, 2024
May 11, 2024
ദുബായ്: ദുബായിലെ സ്വകാര്യ സ്കൂൾ കാമ്പസിൽ ഉറങ്ങിക്കിടക്കുന്ന അധ്യാപികയുടെ ചിത്രം അനുവാദമില്ലാതെ എടുത്ത് ഷെയർ ചെയ്തതിന് സ്‌കൂൾ ജീവനക്കാരന് 2000 ദിർഹം പിഴ വിധിച്ചു. ദുബായ് കോടതിയുടേതാണ് തീരുമാനം. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് അധ്യാപിക പരാതി നൽകുകയായിരുന്നു.
ക്ലാസുകൾക്കിടയിലെ ഇടവേളയ്‌ക്കിടെ അധ്യാപകരുടെ വിശ്രമമുറിയിൽ ഉറങ്ങിക്കിടക്കുന്ന അധ്യാപികയുടെ ചിത്രമാണ് സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്നയാൾ ഫോണിൽ പകർത്തിയത്. ടീച്ചറുടെ മുഖം ചിത്രത്തിൽ വ്യക്തമായി കാണാമായിരുന്നു. തുടർന്ന് ചിത്രം വാട്‌സ്ആപ്പ് വഴി സ്‌കൂൾ അധികൃതർക്ക് കൈമാറുകയും ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F