Breaking News
സാമ്പത്തിക മേഖലയിൽ സഹകരണം,ഖത്തറും സൗദിയും കരാറിൽ ഒപ്പുവെച്ചു | ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു | ഖത്തറിൽ 'ഡിസ്നി ഓൺ ഐസ് ' തിരിച്ചുവരുന്നു, പ്രദർശനം നവംബർ 22 മുതൽ | റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ് ക്ലബുകളുടെ മത്സരം നവംബർ 28ന് ഖത്തറിൽ  | സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി | ഷാർജയിൽ ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മരിച്ചു  | കാനഡയിലെ ടൊറന്റോയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു  | ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു  | ഖത്തറിൽ ഷാർഗ് ഇന്റർസെക്ഷനിൽ നാളെ ഗതാഗത നിയന്ത്രണം |
ഇന്ത്യയും സൗദിയും ഇനി കൂടുതൽ അടുക്കും, ഇന്ത്യയിലേക്ക് പുതിയ കപ്പൽപാത തുറന്നു

September 11, 2024

news_malayalam_development_updates_in_saudi

September 11, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ: സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ കപ്പൽ പാത ആരംഭിച്ചു. ജിദ്ദയെ ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതാണിത്. റെഗുലര്‍ ലൈനര്‍, ഫീഡര്‍ സേവനങ്ങളില്‍ വൈദഗ്ധ്യമുള്ള ഫോക്ക് മാരിടൈം സര്‍വീസസ് കമ്പനിയാണ് ചെങ്കടലിലെ ജിദ്ദ ഇസ്ലാമിക് തുറമുഖത്തെ ഇന്ത്യന്‍ തുറമുഖങ്ങളായ മുന്ദ്ര, നവ ഷെവ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിംഗ് റൂട്ടിന് തുടക്കമിട്ടത്. രണ്ട് കപ്പലുകളിലായാണ് ഈ റൂട്ട് വഴി ചരക്കുനീക്കം നടത്തുക. സൗദിക്കും ഇന്ത്യയ്ക്കും ഇടയില്‍ പെട്രോകെമിക്കല്‍ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളുടെയും ഉല്‍പ്പന്നങ്ങളുടെയും നീക്കം സുഗമമാക്കുന്നതിലൂടെ വ്യാപാര ബന്ധങ്ങള്‍ വർധിപ്പിക്കാന്‍ സഹായിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു. സൗദി വിഷന്‍ 2030 ന് അനുസൃതമായി ഒരു പ്രമുഖ ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബായി മാറാനുള്ള സൗദിയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി.

ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. അതേസമയം ഇന്ത്യ സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിത്ത രാജ്യവുമാണ്. ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങളിൽ പ്രധാന സംഭാവന നല്‍കുന്ന രാജ്യം കൂടിയാണ് സൗദി അറേബ്യ. നിക്ഷേപങ്ങള്‍ക്കും സാങ്കേതിക കൈമാറ്റത്തിനും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വലിയ രീതിയിലുള്ള സഹകരണം നിലനില്‍ക്കുന്നുണ്ട്.

2023ല്‍ സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്ധന കയറ്റുമതി 113.35 ബില്യണ്‍ റിയാലും (30.20 ബില്യണ്‍ ഡോളര്‍), ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി 43.57 ബില്യണ്‍ റിയാലുമായിരുന്നുവെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്‍റെ ഡാറ്റ വ്യക്തമാക്കി. 39.5 ദശലക്ഷം ടണ്‍ അഥവാ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 16.7 ശതമാനവും വിതരണം ചെയ്യുന്നത് സൗദിയാണ്. ഇന്ത്യയിലേക്കുള്ള മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമാണ് സൗദി. ജൂലൈയില്‍ പുറത്തിറങ്ങിയ സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, മെയ് മാസത്തില്‍ സൗദിയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി മൂല്യം 8.03 ബില്യണ്‍ റിയാലായിരുന്നു.

അതേസമയം, അറേബ്യന്‍ പെനിന്‍സുലയെ ഇന്ത്യന്‍ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന ഒമാനിലെ പ്രമുഖ കണ്ടെയ്നര്‍ സര്‍വീസായ അസ്യാദ് ലൈനുമായി ഫോക്ക് മാരിടൈം കപ്പല്‍ കൈമാറ്റ കരാറില്‍ ഒപ്പുവച്ചു. ഈ കരാര്‍ പ്രകാരം പുതിയ റൂട്ടില്‍ രണ്ട് കണ്ടെയ്‌നര്‍ കപ്പലുകളാണ് ചരക്കുനീക്കത്തില്‍ പങ്കാളികളാവുക. റെഗുലര്‍ ലൈനര്‍, ഫീഡര്‍ വെസല്‍ മേഖലകളില്‍ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ പുതിയ റൂട്ട് പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്നും ഫോക്ക് മാരിടൈമിൻ്റെ സിഇഒ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News