Breaking News
ഖത്തറിലെ പ്രമുഖ അൽ അനീസ് ഗ്രൂപ്പിലേക്ക് ബ്ബയറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് നാദാപുരം സ്വദേശി നാട്ടിൽ നിര്യാതനായി  | ഖരീഫ് സീസൺ: ഒമാനിലെ സുഹാറിൽ നിന്ന് സലാലയിലേക്ക് പുതിയ വിമാന സർവീസുമായി സലാം എയർ | കാസർകോട് സ്വദേശി കുവൈത്തിൽ നിര്യാതനായി | കുവൈത്ത് തീപിടിത്തം: ചികിത്സയിലുള്ളവരുടെ ബന്ധുക്കൾ കുവൈത്തിലെത്തി | പുതിയ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിച്ച് തുടങ്ങി | ഖത്തർ ഇന്ത്യന്‍ എംബസിയുടെ 'മീറ്റ് ദി അംബാസഡർ' ജൂൺ 27ന്  | ഖത്തറിൽ എച്ച്.ആർ & അഡ്മിൻ അസിസ്റ്റന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഇറക്കുമതി രേഖകളില്ല; ഖത്തറിലെ അബു സംറ തുറമുഖത്ത് 4 ചെന്നായ്ക്കളെ മന്ത്രാലയം കണ്ടുകെട്ടി | ബോയ്‌കോട്ട് ഇസ്രായേൽ,കൊക്കകോളയുടെ ബദൽ പാനീയം വിപണിയിൽ തരംഗമാവുന്നു |
സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു

May 20, 2024

news_malayalam_saudi_bans_import_of_vehicles_from_20_auto_makers

May 20, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയില്‍ 20 വാഹന നിര്‍മാതാക്കളില്‍ നിന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. സൗദി സ്റ്റാന്‍ഡേര്‍ഡ്സ്, മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷനും സൗദി തുറമുഖ അതോറിറ്റിയും (MAWANI) സംയുക്തമായാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വാഹന നിര്‍മ്മാതാക്കള്‍ 2024-ലെ നടപ്പ് വര്‍ഷത്തേക്കുള്ള സപ്ലൈ പ്ലാന്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

നിരോധനം ഏര്‍പ്പെടുത്തിയ വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് 3.5 ടണ്ണില്‍ കൂടാത്ത പുതിയ ലൈറ്റ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് സൗദി ഓട്ടോമൊബൈല്‍ ഏജന്റുമാരെ ഈ വര്‍ഷം താത്ക്കാലികമായി വിലക്കും. വാഹന നിര്‍മ്മാതാക്കളുടെ പട്ടിക ഊര്‍ജ കാര്യക്ഷമതയ്ക്കായി ഏകീകൃത ഇലക്ട്രോണിക് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

വാഹനങ്ങളുടേയും ടയറുകളുടേയും ഡേറ്റാ രജിസ്റ്റര്‍ ചെയ്യുന്നതിനും ഊര്‍ജ്ജ കാര്യക്ഷമത കാര്‍ഡുകള്‍ നല്‍കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ക്കായി എല്ലാ വാഹന നിര്‍മ്മാതാക്കളും വാഹനങ്ങളുടെ വിതരണ പ്ലാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News