May 20, 2024
May 20, 2024
റിയാദ്: സൗദി അറേബ്യയില്‍ താപനില നിയന്ത്രിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഹജ്ജ് വേളയില്‍ തീര്‍ത്ഥാടകര്‍ക്ക് അനുഭവപ്പെടുന്ന കടുത്ത ചൂട് ലഘൂകരിക്കുക ലക്ഷ്യമിട്ടാണ് നടപടി. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കാലാവസ്ഥാ ലഘൂകരിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ തീരുമാനം.
ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെടുത്തുമെന്നും അതോറിറ്റി വ്യക്തമാക്കി. ക്ലൗഡ് സീഡിംഗ് നടത്താനാണ് നിലവില്‍ ലക്ഷ്യമിടുന്നത്. വിമാനത്തിന് പകരം ഉയര്‍ന്ന മേഘങ്ങളെ ഉത്തേജിപ്പിച്ച് ഭൂഗര്‍ഭ ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മക്ക ഉള്‍പ്പെടെയുള്ള വിശുദ്ധ സ്ഥലങ്ങള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കുമെന്നും സൗദി റീജിയണല്‍ ക്ലൗഡ് സീഡിംഗ് പ്രോഗ്രാം വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F