January 24, 2024
January 24, 2024
മോസ്‌കോ: യുക്രൈന്‍ തടവുകാരുമായി പറന്ന റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 74 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റഷ്യയുടെ ഐഎൽ-76 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനമാണ് യുക്രൈൻ അതിർത്തി പ്രദേശമായ ബെൽഗോറോദ് മേഖലയിൽ തകർന്നു വീണത്.
വിമാന ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 74 പേരും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 65 യുക്രൈൻ തടവുകാരും ആറ് ജീവനക്കാരും മറ്റു മൂന്ന് പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. തടവുകാരെ കെെമാറുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് വിമാനം തകർന്നതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങൾക്കായുള്ള മിസെെലുകൾ വിമാനത്തിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം, വിമാനത്തിന് നേരെ യുക്രൈൻ വെടിയുതിർക്കുകയായിരുന്നുവെന്ന് റഷ്യൻ പാർലമെന്റ് സ്പീക്കർ വ്യാചെസ്ലാവ് വൊലോദിൻ ആരോപിച്ചു. എന്നാൽ അപകടത്തെക്കുറിച്ച് യുക്രൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F