Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
അബുദാബിയിലെ രണ്ട് പ്രധാന റോഡുകള്‍ ഇന്ന് മുതല്‍ ഭാഗികമായി അടച്ചിടും

August 31, 2024

news_malayalam_road_closure_in_uae

August 31, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ ഇന്ന് (ഓഗസ്റ്റ് 31) മുതൽ സെപ്റ്റംബർ 2 വരെ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡാണ് (ഇ311) ഭാഗികമായി അടച്ചിടുന്നത്. ഇന്ന് (ശനിയാഴ്ച) പുലർച്ചെ 5 മണി മുതൽ സെപ്റ്റംബർ 2 (തിങ്കളാഴ്ച) പുലർച്ചെ 5 മണി വരെ ദുബായിലേയ്ക്കുള്ള വലത് പാതയാണ് അടയ്ക്കുക. 

യുഎഇ തലസ്ഥാനത്തെ മറ്റൊരു പ്രധാന റോഡായ ഹസ്സ ബിൻ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റും ഇന്ന് പുലർച്ചെ 12 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ ഭാഗികമായി അടയ്ക്കും.


Latest Related News