September 04, 2024
September 04, 2024
ദോഹ: ഖത്തറിലെ ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റിലും മദീന ഖലീഫ സൗത്ത് റൗണ്ട്എബൗട്ടിലും ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അറിയിച്ചു. നാളെയും (വ്യാഴാഴ്ച) മറ്റന്നാളും (വെള്ളിയാഴ്ച) അർദ്ധരാത്രി 12 മണി മുതൽ രാവിലെ 8 മണി വരെയാണ് റോഡ് അടച്ചിടുന്നത്. രാത്രി സമയങ്ങളിൽ മാത്രമാണ് നിയന്ത്രണമെന്നും അധികൃതർ വ്യക്തമാക്കി. അഷ്ഗലിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് തീരുമാനം. അടച്ചുപൂട്ടൽ സമയത്ത്, റോഡ് ഉപയോക്താക്കൾക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ മറ്റ് ബദൽ റോഡുകളും സമീപത്തെ സ്ട്രീറ്റുകളും ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K#Ashghal: Temporary partial closure of Omar Bin Al Khattab Street and Madinat Khalifa South Roundabout from 12:00 AM after midnight and till 8.00 AM for Thursday 5 September 2024 and Friday 6 September 2024 (During night hours only), to accommodate asphalt maintenance work.… pic.twitter.com/XLx643V1pW
— هيئة الأشغال العامة (@AshghalQatar) September 2, 2024