Breaking News
സാമ്പത്തിക മേഖലയിൽ സഹകരണം,ഖത്തറും സൗദിയും കരാറിൽ ഒപ്പുവെച്ചു | ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു | ഖത്തറിൽ 'ഡിസ്നി ഓൺ ഐസ് ' തിരിച്ചുവരുന്നു, പ്രദർശനം നവംബർ 22 മുതൽ | റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ് ക്ലബുകളുടെ മത്സരം നവംബർ 28ന് ഖത്തറിൽ  | സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി | ഷാർജയിൽ ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മരിച്ചു  | കാനഡയിലെ ടൊറന്റോയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു  | ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു  | ഖത്തറിൽ ഷാർഗ് ഇന്റർസെക്ഷനിൽ നാളെ ഗതാഗത നിയന്ത്രണം |
ഖത്തറിൽ ഹമദ് അന്തരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഷാർഗ് ഇന്റർസെക്ഷൻ നാളെ മുതൽ അടച്ചിടും

September 19, 2024

September 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള (HIA) ഷാർഗ് ഇന്റർസെക്ഷൻ നാളെ (വെള്ളി) മുതൽ അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. നാളെ (വെള്ളി) അർദ്ധരാത്രി മുതൽ സെപ്റ്റംബർ 22 (ഞായർ) പുലർച്ചെ 5 മണി വരെയാണ് റോഡ് അടച്ചിടുന്നത്. വെള്ളപ്പൊക്ക നിവാരണ പദ്ധതിയുടെ (ഫേസ് 3) പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തിരുമാനം.

സി-റിംഗ് റോഡിൽ നിന്ന് അൽ കോർണിഷ് സ്ട്രീറ്റിലേക്കും, വലത് തിരിഞ്ഞ് റാസ് അബു അബൗദ് സ്ട്രീറ്റിലേക്കുമുള്ള(ഹമദ് അന്താരാഷ്ട്ര വിമാനത്താവളം) ഇന്റർസെക്ഷനാണ് അടച്ചിടുന്നത്. അടച്ചുപൂട്ടൽ സമയത്ത്, സി റിംഗ് റോഡിലേക്കുള്ള യാത്രക്കാർക്ക് അല്‍ റുഫ ഇന്റര്‍സെക്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിയാം. മ്യൂസിയം ഇന്റര്‍സെക്ഷനില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് അല്‍ കോര്‍ണിഷിലും എത്താം. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് റാസ് അബു അബൗദ് റോഡിലേക്കുള്ള റോഡും ടണലും ഉപയോഗിക്കാം.


Latest Related News