September 04, 2024
September 04, 2024
ദോഹ: ഖത്തറിൽ സിമൈസ്മ ഇന്റർചേഞ്ചിലെ സർവീസ് റോഡ് നാളെ മുതൽ 10 ദിവസത്തേക്ക് താൽകാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. നാളെ (സെപ്റ്റംബർ 5) മുതൽ സെപ്റ്റംബർ 14 വരെയാണ് റോഡ് അടച്ചിടുന്നത്. അൽഖോർ കോസ്റ്റൽ റോഡിലെ സർവീസ് റോഡാണ് അടച്ചിടുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൻ്റെ സഹകരണത്തോടെയാണ് നടപടി. കഹ്‌റാമ ജലപാതയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് തീരുമാനം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K#Ashghal: A temporary road closure will be in place on the service road from Al Khor to Doha at the Semaisma Interchange on Al Khor Coastal Road. A complete closure will commence from Thursday, September 5, 2024, to September 14, 2024, for maintenance works on KAHRAMAA water… pic.twitter.com/3KWkwvTtd5
— هيئة الأشغال العامة (@AshghalQatar) September 4, 2024