October 29, 2024
October 29, 2024
ദോഹ: ഖത്തറിൽ സബാഹ് അൽ അഹ്മദ് കോറിഡോർ ഒൻപത് മണിക്കൂറോളം അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. നവംബർ 1 (വെള്ളി) പുലർച്ചെ 1 മണി മുതൽ രാവിലെ 10 മണിവരെയാണ് റോഡ് അടച്ചിടുക. ഉം ലെഖ്ബ ടണൽ മുതൽ ഹമദ് എയർപോർട്ടിലേക്കുള്ള ലെഖ്തൈഫിയ ടണൽ വരെയാണ് അടച്ചിടുന്നത്. അൽ മർഖിയയിൽ നിന്നുള്ള ഡ്രൈവർമാർക്ക് അൽ ദുഹൈൽ ഇൻ്റർചേഞ്ചും, ദോഹയിൽ നിന്നുള്ള ഡ്രൈവർമാർക്ക് ഉം ലേഖ്ബ ഇൻ്റർചേഞ്ചിലെ സർവീസ് റോഡുകളും ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.